2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

THE RIOT: ഒരു കലാപ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍









2008 നവംബര്‍




THE RIOT: ഒരു കലാപ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍










പശ്ചാത്തലം.: നാളെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനമാണ്.സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തലും മധുര പലഹാര വിതരണവും ഒക്കെ ഉണ്ടാവും. ജ്യോതിയും കൂട്ടുകാരും തലേ ദിവസം സ്കൂളില്‍ പോവുകയാണ്. അടുത്ത ദിവസം അവരോടു ഇന്ത്യയുടെ പതാക ഉണ്ടാക്കി കൊണ്ട് വരാന്‍ സ്കൂളില്‍ നിന്നും നിര്‍ദേശം കിട്ടിയിരിക്കുന്നു.എന്നാല്‍ ആ ദിവസം, ആ കോളനിയില്‍ കലാപം നടക്കുന്നു.




കലാപം ആര്‍ക്കോ വേണ്ടിയാണു..ഒരു മതത്തിനോ രാഷ്ട്രീയക്കാര്‍ക്കോ വേണ്ടി,..എന്നാല്‍..ഇന്ത്യയുടെ മുഖം!!




കഥാപാത്രങ്ങള്‍




ജ്യോതി – ജ്യോതി




കൂട്ട്കാര്‍- മാളു, കുട്ടന്‍




അക്രമികള്‍: ദിവിന്‍,നന്ദു,ഹരീഷ്,വിനീത്,പ്രിന്‍ജു










സംവിധാനം ,ക്യാമറ: രാഹുല്‍, ദിവിന്‍




സ്ക്രിപ്റ്റ്: രാഹുല്‍
















Script




സീന്‍ 1




പകല്‍




ചോര വീണ വഴികളിലൂടെയും ചെടികലള്‍ക്കിടയിലൂടെയും സഞ്ചരിക്കുന്ന ക്യാമറ.എത്തിച്ചേരുന്നത് തുറന്നു വച്ച പുസ്തകത്തില്‍. അതില്‍ എഴുതിയിരിക്കുന്നു: THE RIOT




സീന്‍ 2




ഷോട്ട് 1




നടന്നുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ കാല്‍.അവളുടെ നടത്തം നില്‍ക്കുമ്പോള്‍ ക്യാമറ മുകളിലേക്ക് ഉയര്‍ന്നു വരുന്നു. അവള്‍ അകലെ ഉള്ള എഞ്ചിനീയറിംഗ് കോളേജ് ലേക്ക് നോക്കി നില്‍കുകയാണ്‌.അവള്‍ സ്കൂളില്‍ പോവാനുള്ള തയ്യാറെടുപ്പിലാണ്.










പാശ്ചാത്തലത്തില്‍ ശബ്ദം:”ജ്യോതി. ഭാവിയെ പറ്റി ചിന്തിക്കുന്ന ബാല്യം




ഇവള്‍ക്ക് ഈ എഞ്ചിനീയറിംഗ് കോളേജഇല്‍ പഠിക്കണം. പഠിച്ച് എഞ്ചിനീയര്‍ ആവണം..”




ഷോട്ട് 2




മൂത്രമൊഴിക്കാന്‍ നില്‍ക്കുന്ന കൂടുകാരന്‍. അവനോട് എന്തോ പറയുന്ന ജ്യോതി. രണ്ടുപേരും സീനില്‍ വരണം.




ഷോട്ട് 3




കൂടുകാരന്റെ ഒപ്പം നടന്നു നീങ്ങുന്ന ജ്യോതി. പിന്നില്‍ നിന്നും മറ്റൊരു കൂടുകാരി അവരുടെ കൂടെ കൂടുന്നു.കൂടുകാരി ഓടി വരികയാണ്‌. 3 പേരും സ്കൂളിലേക്ക്.




പശ്ചാത്തലം:”നാളെ റിപബ്ലിക് ഡേ. കൊടികളും തോരണങ്ങളും കൊണ്ട് ആഘോഷിക്കാന്‍ ബാല്യങ്ങള്‍ക്ക് ഒരുത്സവം.ചിറകറ്റ സ്വപ്നങ്ങളും പൊലിയുന്ന ബാല്യങ്ങളും നേര്‍ക്കാഴ്ച ആവുമ്പോള്‍ അവയിലെക്കൊരു എത്തി നോട്ടം.”










സീന്‍ 3




നടന്നു അകന്നു പോവുന്ന ജ്യോതിയും കൂട്ടുകാരും.അവിടേക്ക് ഓട്ടോ യില്‍ ഒരാള്‍ വന്നിറങ്ങുന്നു.




സീന്‍ 4




ഒരു ചെറിയ കാടിനുള്ളിലെക് നടന്നു നീങ്ങുന്ന ഒരാള്‍. കയ്യില്‍ ഒരു കെട്ടുണ്ട്.ഓട്ടോ യില്‍ വന്നിറങ്ങിയ അതേ ആള്‍.




സീന്‍ 5




അയാള്‍ നടന്നു വന്ന് 4 പേരുടെ ഒരു കൂട്ടതിനിടക്ക് കയ്യിലുള്ള ആ കെട്ട് ഇടുന്നു.കൂട്ടത്തില്‍ ഒരാള്‍ ആ കെട്ടഴിക്കുന്നു. അതില്‍ കുറെ ആയുധങ്ങള്‍.പകരമായി ഓട്ടോ യില്‍ വന്ന ആള്‍ക് പണം കൊടുക്കുന്നു.




സീന്‍ 6




ജ്യോതി വീടിന്റെ വരാന്തയില്‍ ഇരുന്ന് ഇന്ത്യയുടെ പതാക വരയ്ക്കുന്നു.




അതേ സമയം കുറച്ച് കാലുകള്‍ പടികള്‍ കയറുകയാണ്.




അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ട്.




സീന്‍ 7




അവര്‍ ജ്യോതി യുടെ വീട്ടില്‍ കയറി.അവിടെ കണ്ട ആളെ പുറത്തിറക്കി വെട്ടി കൊല്ലുന്നു.അതിനിടക്ക് ജ്യോതി വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നു.അവളെ ഒരു കലാപകാരി പിന്തുടരുന്നു,




സീന്‍ 8




രക്ഷപെടാന്‍ അനുവദിക്കാതെ. അവളെ ആ കലാപകാരി വെട്ടുന്നു.




സീന്‍ 9




ഒഴുക്കുന്ന ചോര അതില്‍ ചവിട്ടി അകലുന്ന കലാപകാരി. തോട്ടപുറത്ത് ജ്യോതി വരച്ച ഇന്ത്യയുടെ പതാക രക്തത്തില്‍ കുളിച്ച് കിടക്കുന്നു.
















END