2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

ദി ഫോല്ലോവേര്‍ : പിന്തുടര്‍ച്ച..



2009 ഫെബ്രുവരി


ദി ഫോല്ലോവേര്‍ : പിന്തുടര്‍ച്ച..


അഭിനയിച്ചവര്‍ : അശ്വതി, അരുണ്‍ സി എസ്, അശ്വതി മധു,സൂര്യ,സന്ധ്യ,സുജിത,ബെന്‍സി


ക്യാമറ : നിബിന്‍ ചന്ദ്രന്‍


രചന,സംവിധാനം: രാഹുല്‍






Script


സ്റ്റാര്‍ട്ട്‌


സീന്‍ 1


ലോകേഷന്‍: കോളേജ്.ക്ലാസ്സ്‌ റൂം


ഷോട്ട് 1


ചോറ് കഴിച്ച് മതിയാക്കി, ഭാക്കി ചോറ് പാത്രത്തില്‍ തന്നെ അടച്ചു വയ്ക്കുന്ന പെണ്‍കുട്ടി. പാത്രം എടുത്ത് ബാഗില്‍ വക്കുന്നു.


സീന്‍ 2


വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞ് നടന്നു പോകുന്ന പെണ്‍കുട്ടികള്‍.നായികയും 3 കൂട്ടുകാരികളും


സീന്‍ 3


അവര്‍ കെട്ടിടത്തിന്‌ പുറത്ത് എത്തുന്നു. നടന്നു നീങ്ങുകയാണ്.


ഇടയ്ക്കു ഒരു ബൈക്ക് അവരെ ക്രോസ് ചെയ്ത് പോകുന്നുണ്ട്.


ചിലര്‍ അവിടെ ഇരിക്കുന്നു.


സീന്‍ 4


അവര്‍ ഒരു കൂട്ട് പാതയില്‍ എത്തുന്നു. അവിടെ വച്ച് നായിക മറ്റുള്ളവരെ പിരിഞ്ഞ് യാത്ര പറഞ്ഞു പോകുന്നു. അവളുടെ വീട്ടിലേക്കുള്ള വഴി അതാണ്.


സീന്‍ 5


നായികാ ഒരു ഇടവഴിയിലേക്ക് പ്രവേശിക്കുന്നു. ശാന്തമായി നടന്നു നീങ്ങുകയാണ് നായിക.


സീന്‍ 6


ആരോ ഒരാള്‍ അവളെ ഒളിഞ്ഞു നോക്കുന്നുണ്ട്. അതാരാണ് എന്ന് മനസിലാവുന്നില്ല..ക്യാമറ കണ്ണിലാണ് അയാളുടെ കാഴ്ച്ച.


സീന്‍ 7


ആരോ പിന്നില്‍ ഉള്ള പോലെ തോന്നിയ നായികാ, തിരിഞ്ഞു നോക്കുന്നു.


സീന്‍ 8


കാല്‍പ്പെരുമാറ്റം കേട്ട് തിരഞ്ഞു നോക്കുന്ന നായിക. ഭയാനകമായാണ് നോക്കുന്നത്.


ആരും ഇല്ല.


സീന്‍ 9


അവള്‍ നടന്നു നീങ്ങുമ്പോള്‍ ആരോ അവളെ പിന്തുടരുന്നുണ്ട്.


അയാള്‍ നടന്ന് നടന്നു അവളുടെ അടുത്ത് എത്തി.


സീന്‍ 10


അവള്‍ ഞെട്ടി തിരഞ്ഞു നോക്കുന്നു. പിന്നില്‍ അതാ ഒരു ഭ്രാന്തന്‍


അവനെ കണ്ട് അവള്‍ ഓടി. പിന്‍ തുടരുന്ന ഭ്രാന്തന്‍. ചരല്‍ നിറഞ്ഞ പാതയിലും. എല്ലാ വഴിയിലുടെ യും ഓടുന്നു. അവിടെ എല്ലാം ആ ഭ്രാന്തന്‍ അവളെ പിന്തുടരുന്നു..


അവസാനം.


അവള്‍ ഒരു കല്ലില്‍ തട്ടി വീഴുന്നു. അവളെ പിന്തുടര്‍ന്ന ഭ്രാന്തന്‍ ഓടി അടുക്കുന്നു. അവള്‍ പേടിച്ച് നിരങ്ങി അകലാന്‍ ശ്രമിക്കുന്നു.. ഭ്രാന്തന്‍ നേരെ പോയി അവളുടെ ബാഗ്‌ എടുക്കുന്നു. ഉള്ളതൊക്കെ പുറത്തെടുക്കുന്നു. എന്തോ തിരയുകയാണ്. അവസാനം ആ ചോര്‍ പാത്രം എടുക്കുന്നു.


സീന്‍ 11


ഭ്രാന്തന്‍ ആ പാത്രം ആര്‍ത്തിയോടെ തുറന്ന് ഭക്ഷണം കഴിക്കുന്നു. അത് കണ്ട നായിക ആകെ ഭയന്ന്...കനിവുള്ള നോട്ടത്തോടെ നടന്നകലുന്നു.











END

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ