2017, ഏപ്രിൽ 10, തിങ്കളാഴ്‌ച

നൂല്പാലം

അപകര്ഷത ഒരു നൂല്പാലമാണ് . നമ്മൾ കടന്നു പോവുന്ന വഴികളിൽ ഒരു റിസ്കും എടുക്കാതെ അടുത്ത കരയിലേക്ക് എത്താനുള്ള വെമ്പൽ . തീർച്ചയായും ആത്മവിശ്വാസമില്ലായ്മ തന്നെയാണ് അപകർഷതയുടെ സ്രഷ്ടാവ് .. റിസ്ക്കൾ നമ്മളെ തോൽപിക്കുമെന്ന ഭയം ! പുറത്താക്കപ്പെടുമെന്ന ഭയം . ഒരു മനുഷ്യ ജീവി കടന്നുപോവാവുന്ന ഏറ്റവും മോശം അവസ്ഥയാണത് . 

    ഞാനിന്നവളെ വിളിച്ചു . അടുത്തയാഴ്ച കല്യാണമാണ് . ബാംഗ്ലൂരിലേക്ക് പോവുന്നു . ഒരുപക്ഷെ അവസാനമായി ഞാനാ സ്വരം കേട്ടു . ഞാൻ ഏഴു കടലിനുമപ്പുറമാണ് . നാട്ടിലേക്കെന്ന് എന്നറിയില്ല . അവളുടെ നിഷ്കളങ്കമായ ചിരി , കണ്ണടക്കു മുകളിലൂടെയുള്ള നോട്ടം , എല്ലാവരെയും അംഗീകരിക്കുന്ന മനസ്സ് , ലളിത ജീവിതം . എല്ലാം ഒരു കാലത്തെന്റെ സ്വപ്നമായിരുന്നു .പക്ഷെ പറയാൻ പറ്റിയില്ല .ശ്രമിച്ചപ്പോഴൊക്കെ എന്റെ വ്യക്തിത്വം എന്നെ കീഴ്പെടുത്തി . ഒരാളോടും ഇഷ്ടം തോന്നാൻ എനിക്ക് കഴിവില്ല എന്ന് തോന്നി . അതെ 5 വര്ഷക്കാലവും എന്റെ മനസ്സിലിട്ട് താലോലിച്ചു ജീവിച്ചു .പൊടുന്നനെ ഒരു ആശുപത്രി കിടക്ക എന്റെ മുന്നിൽ . അമ്മക്ക് എന്നെ കാണണം . ഞാൻ എത്തി . എത്രയും വേഗം കല്യാണം ! ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു . ഇഷ്ടം പറയാൻ പറ്റിയില്ല ! അവസാനം അമ്മ കണ്ടു പിടിച്ച നിഷ്കളങ്കയെ കെട്ടി . ഇന്നൊരു നിമിഷം ഞാൻ എന്റെ പ്രണയം പറയാൻ വെമ്പി . അവളോട് യാത്ര പറയാൻ പറ്റിയില്ല . എന്റെ മനസ്സിനത് കഴിയില്ല . എന്നും നല്ലത് വരട്ടെ . ഒരു നോക്കു നമ്മൾ വീണ്ടും കാണും ! പ്രിയ സഖി .. പറയാതെ പോയ നിമിഷങ്ങൾ നിനക്ക് വേണ്ടി മാത്രം നീക്കി വച്ചവയായിരുന്നു . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ